ചെറുവാഞ്ചേരിയിൽ യു ഡി എഫ് പ്രകടനത്തിന് നേരെ സി പി എം അക്രമം

ചെറുവാഞ്ചേരിയിൽ യു.ഡി.എഫ് പ്രകടനത്തിന് നേരെ അക്രമം. സി പി എം പ്രവർത്തകരുടെ കല്ലേറിലും അക്രമത്തിലും പരിക്കേറ്റ കണ്ണവം സ്വദേശികളായ ലിജിനാ നിവാസ് ലിജോ വിഷ്ണു നിവാസ് ജിഷ്ണു, ബാബു.വി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊകേരിയിൽ യു.ഡി.എഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച കൊന്നോളി പ്രേമനെയും അക്രമിച്ചു പരിക്കേൽപിച്ചു.. പാത്തിപ്പാലത്ത് യു.ഡി.എഫ് പ്രവർത്തകൻ മജീദിന്റെ വീടിന് നേരെ അക്രമം നടത്തി. പൂക്കോം കാവിന്റെ പരിസരം യു.ഡി.എഫ് ജാഥ അക്രമിച്ചു.പരിക്കേറ്റവരെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!