ട്രെയിന്‍ പാളംതെറ്റി 13 പേര്‍ക്ക് പരിക്ക്

ട്രെയിന്‍ പാളംതെറ്റി 13 പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. അപകടത്തില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ഹൗറ – ന്യൂദില്ലി പൂര്‍വ എക്‌സ്പ്രസിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്.

അതേസമയം യാത്രക്കാരെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തെത്തിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഈ പാതയിലുള്ള തീവണ്ടി ഗതാഗതം പൂര്‍ണമായും താറുമാറായിരിക്കുകയാണ്. പാളം തെറ്റി മറിഞ്ഞ പന്ത്രണ്ട് കോച്ചുകളില്‍ അഞ്ചെണ്ണത്തിനെങ്കിലും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തീവണ്ടിയുടെ എല്ലാ കോച്ചുകളും മറിഞ്ഞ നിലയിലാണുള്ളത്.

കോച്ചുകളെല്ലാം പാതയില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷമേ ഇത് വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനാകുകയുള്ളൂ. പുലര്‍ച്ചെ ഒരു മണിയോടെ പ്രയാഗ്‌രാജ് സ്റ്റേഷന്‍ വിട്ട ശേഷമാണ് കാന്‍പൂരിനടുത്തുള്ള റൂമ ഗ്രാമത്തിനടുത്തു വച്ച് അപകടമുണ്ടായത്. വിവരം കിട്ടിയതോടെ സ്ഥലത്തേക്ക് കാന്‍പൂരില്‍ നിന്ന് 15 ആംബുലന്‍സുകളെത്തിച്ചു. അതേസമയം അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

error: Content is protected !!