കേരളത്തിലെ തിരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്തിയതായി ടിക്കാറാം മീണ

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ മു​ഖ്യ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. മി​ക​ച്ച രീ​തി​യി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ന​ന്ദി അ​റി​യി​ക്കാ​നാ​ണ് മു​ഖ്യ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടീ​ക്കാ​റാം മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​ത്.

സം​സ്ഥാ​ന​-കേ​ന്ദ്ര വ​കു​പ്പു​ക​ളി​ലെ വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും ഏ​കോ​പ​ന​വും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വു​മാ​ണ് മി​ക​ച്ച രീ​തി​യി​ൽ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​നും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ഉ​റ​പ്പാ​ക്കാ​നും സ​ഹാ​യ​മാ​യ​തെ​ന്ന് മു​ഖ്യ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

പോ​ലീ​സി​ലെ​യും വി​വി​ധ കേ​ന്ദ്ര​സേ​ന​ക​ളി​ലെ​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ, ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് എഡിജിപി എ​സ്.അ​ന​ന്ത​കൃ​ഷ്ണ​ൻ, നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി വി.​കെ. ബാ​ബു​പ്ര​കാ​ശ്, ജോ​യ​ന്‍റ് സി​ഇഒ ജീ​വ​ൻ​ ബാ​ബു, ജി​ല്ലാ ക​ള​ക്ട​ർ ​കെ. വാ​സു​കി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

error: Content is protected !!