വേനല്‍ ചൂടിന് ആശ്വാസമായി തൃശ്ശൂരില്‍ പെരുമഴ; കുന്നംകുളത്ത് ഐസ് മഴ

തൃശൂര്‍: ചുട്ടുപൊള്ളുന്ന ചൂടിന് തൃശൂരിന് തണുപ്പേകി പെരുമഴ. കുന്നംകുളത്ത് ഐസ് മഴയാണ് പെയ്തത്. ഇടിയും മിന്നലുമായി ഉച്ചയ്ക്കുശേഷം പെയ്ത മഴ ജില്ലയിലെ പലയിടത്തും നേരിയ നാശം വിതച്ചിട്ടുമുണ്ട്.

വാടാനപ്പള്ളി മേഖലയിലാണ് മരങ്ങള്‍ വീണ് നാശമുണ്ടായത്. തീരദേശത്ത് റോഡില്‍ മരം വീണ് ഗതാഗതവും സ്തംഭിച്ചിരുന്നു.

പെരുമഴയും ഭയപ്പെടുത്തുന്ന ഉഗ്രശബ്ദത്തില്‍ ഇടിവെട്ടും ഉണ്ടെങ്കിലും നാട് വേനല്‍ മഴയില്‍ ആഹ്‌ളാദത്തിലാണ്. സൂര്യന്റെ ചൂടിന് പുറകേ തെരഞ്ഞടുപ്പ് ചൂടുകൂടി വന്നതോടെ മഴയെത്തിയത് ഏറെ ആശ്വാസമായി.

ചില സ്ഥനങ്ങളില്‍ മരം വീണ് വൈദ്യുതി ബന്ധം തകര്‍ന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതില്‍ രണ്ടാമത് തൃശൂരായിരുന്നു. 36 ഡിഗ്രിയില്‍ അനുഭവപ്പെട്ടിരുന്ന ചൂടില്‍ വലയുന്നതിനിടെയാണ് തൃശൂരിന് മഴ അനുഗ്രഹമായത്.

error: Content is protected !!