ഭീകരാക്രമണ സന്ദേശം വ്യാജം ; കേരളം ഉൾപ്പടെ 8 സംസ്ഥാനങ്ങൾ ആശ്വാസത്തിൽ

കേ​ര​ളം ഉ​ൾ​പ്പെ​ടെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന സ​ന്ദേ​ശം വ്യാ​ജ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ബം​ഗ​ളൂ​രു പോ​ലീ​സ്. വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ബം​ഗ​ളൂ​രു ആ​വ​ല​ഹ​ള്ളി സ്വ​ദേ​ശി സ്വാ​മി സു​ന്ദ​ര​മൂ​ർ​ത്തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ര​മി​ച്ച സൈ​നി​ക​നാ​ണ് സ്വാ​മി സു​ന്ദ​ര​മൂ​ർ​ത്തി.

ഇ​യാ​ൾ ഇ​പ്പോ​ൾ ലോ​റി ഡ്രൈ​വ​റാ​ണ്. ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സി​ന് വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് ഫോ​ണി​ലൂ​ടെ ഭീ​ക​രാ​ക്ര​മ​ണ സ​ന്ദേ​ശം ല​ഭി​ച്ച​ത്. കേ​ര​ള​ത്തി​ന് പു​റ​മേ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഗോ​വ, പു​തു​ച്ചേ​രി, മ​ഹാ​രാ​ഷ്ട്ര, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ണ്ടാ​യ​ത്.

ഇ​തേ തു​ട​ർ​ന്ന് ക​ര്‍​ണാ​ട​ക പോ​ലീ​സ് മേ​ധാ​വി മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. ഭീ​ക​രാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

error: Content is protected !!