പിള്ളയെ രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്ഐ

ആ​റ്റി​ങ്ങ​ലിൽ ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ക്ക​വേ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.എസ്.ശ്രീധരൻപിള്ളയെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ച് ഡി​വൈ​എ​ഫ്‌​ഐ. സംഘടന സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​റ​ഹീമാണ് ശ്രീധരൻപിള്ളയെ കടന്നാക്രമിച്ചത്.

ഫേ​സ്ബു​ക്കി​ലെ​ഴു​തി​യ കു​റി​പ്പി​ല്‍ ആ​റ്റി​ങ്ങ​ലി​ന്‍റെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ശ്രീ​ധ​ര​ന്‍ പി​ള്ള സം​സാ​രി​ച്ച​തെ​ന്നും വി​ഷം തു​പ്പു​ന്ന വ​ര്‍​ഗീ​യ പ്ര​സം​ഗം ന​ട​ത്തു​വാ​നാ​ണ് മോ​ദി മു​ത​ല്‍ പി​ള്ള വ​രെ ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തു​ന്നു.

error: Content is protected !!