ശക്തമായ കാറ്റും മഴയും ; വയനാട്ടിലെ ആദിവാസി കോളനികളില്‍ വന്‍ നാശനഷ്ടം

ശക്തമായ കാറ്റിലും മഴയിലും വയനാട്ടിലെ ആദിവാസി കോളനികളില്‍ വന്‍ നാശനഷ്ടം. പലയിടങ്ങളിലും വീടുകള്‍ തകര്‍ന്നു. തിരുനെല്ലി, അപ്പപ്പാറ, ചേകാടി പ്രദേശങ്ങളിലാണ് പ്രധാനമായും നാശ നഷ്ടമുണ്ടായത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തിരുനെല്ലിയില്‍ മാത്രം നാല് വീടുകൾ തകർന്നു. ഇതില്‍ രണ്ട് വീടുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. ചേകാടി ആത്താറ്റ്കുന്ന് കോളനിയിലെ ഓമന, അപ്പപാറ കാരമാട് ലക്ഷ്മികാളൻ, ആത്താറ്റ് കുന്ന് അമ്മു, കാട്ടിക്കുളം പുഴവയൽ നന്ദിനി എന്നിവരുടെ വീടുകളാണ് തകർന്നത്. ഓമനയുടെ വീടിന് മുകളിൽ ഈട്ടിമരം വീണ് വീട് പൂർണ്ണമായും നശിച്ചു.

ലക്ഷ്മിയുടെ വീടും മേൽക്കൂര നശിച്ച നിലയിലാണ് അമ്മുവിന്‍റെ ഷെഡ്ഡാണ് തകർന്നത്. കോളനികളില്‍ നിരവധി വൈദ്യുത പോസറ്റുകളും നിലംപൊത്തിയിട്ടുണ്ട്. കാരമാട് വനം വകുപ്പ് പ്ലാന്‍റേഷനിലെ യൂക്കാലി, സിൽവര്‍ ഓക്ക് മരങ്ങള്‍ ഭീഷണി നേരിടുകയാണ് മുറിച്ചുമാറ്റാൻ വനം വകുപ്പ് അനുമതി നൽകിയെങ്കിലും സ്വന്തം പണം മുടക്കാൻ കോളനി വാസികൾക്ക് നിവൃത്തിയില്ല.

error: Content is protected !!