‘മോദിയും മാങ്ങയും’ ; എൻ ടി ടിവി യുടെ പ്രൈം ടൈം ചർച്ച

ബോളിവുഡ് താരം അക്ഷയ് കുമാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘അരാഷ്ട്രീയ അഭിമുഖ’ത്തെ ട്രോളി പ്രമുഖ മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ. തെരഞ്ഞെടുപ്പ് നടക്കുന്ന രാഷ്ട്രീയ പ്രധാന്യമുള്ള നേരത്ത്, ജനങ്ങൾക്ക് വളരെ ‘ഉപകാരപ്രദമായ’ അഭിമുഖം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി എന്ന് എൻ.ഡി.ടി.വി അവതാരകനായ രവീഷ് കുമാർ പറഞ്ഞു.

ഇത് കൊണ്ടും നിർത്താതെ, ചാനലിലെ പ്രെെം ടെെം ചർച്ചയിൽ മാങ്ങയെ കുറിച്ചും, മാങ്ങ കഴിക്കേണ്ടതിനെ കുറിച്ചും സംസാരിച്ച് പ്രധാനമന്ത്രിയുടെ അഭിമുഖത്തെ പരിഹസിക്കുകയും ചെയ്തു രവീഷ് കുമാർ.

കഴിഞ്ഞ ദിവസമാണ് തീർത്തും അരാഷ്ട്രീയമായ, രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്ത അഭിമുഖമെന്ന പേരിൽ മോദിയും അക്ഷയ് കുമാറും തമ്മിലുള്ള ഇന്റർവ്യു പുറത്ത് വന്നത്. ഇതിലെ അക്ഷയ് കുമാറിന്റെ ചോദ്യങ്ങളും പ്രധാനമന്ത്രിയുടെ മറുപടികളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

പ്രധാനമന്ത്രി മാങ്ങ കഴിക്കാറുണ്ടോ എന്നായിരുന്നു അഭിമുഖത്തിലെ അക്ഷയ് കുമാറിന്റെ ഒരു ചോദ്യം. ഇതിനെ പരിഹസിച്ചാണ് രവീഷ് കുമാർ മാങ്ങയെ കുറിച്ച് പ്രെെം ടെെം ചർച്ച നടത്തിയത്. ‘പ്രെെം ടെെം വിത്ത് രവീഷ് കുമാർ’ എന്ന പേരിലാണ് പ്രത്യേക അരാഷ്രീയ പരിപാടി പുറത്തിറക്കിയത്.

രാഷ്ട്രീയം പറയേണ്ടതില്ലാത്ത ഈ തെരഞ്ഞെടുപ്പ് കാലത്ത് തങ്ങളും രാഷ്ട്രീയം പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും, മാങ്ങയെ കുറിച്ച് പറഞ്ഞ് ഇന്നത്തെ പ്രെെം ടെെം തുടങ്ങാമെന്നാണ് കരുതുന്നതെന്നും പറഞ്ഞാണ് രവീഷ് കുമാർ ചർച്ച ആരംഭിച്ചത്.

error: Content is protected !!