അരിമ്പ്രയിൽ പെയിന്റ് ജോലിക്കിടെ യുവാവ് താഴെ വീണ് മരിച്ചു.

മയ്യിൽ: അരിമ്പ്രയിൽ പെയിന്റ് ജോലി ചെയ്യുന്നതിനിടെ ഏണിയിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു. അരിമ്പ്ര വാഴക്കീൽ ബാബുരാജ് (42)ആണ് മരിച്ചത്. അച്ഛൻ: പരേതനായ നാരായണൻ, അമ്മ: ദേവി. ഭാര്യ: ഉഷ (കണ്ണാടിപ്പറമ്പ്). ഋതിക് (7), ആൻവിയ(രണ്ടര വയസ്) എന്നിവരാണ് മക്കൾ.

സഹോദരങ്ങൾ: നാരായണൻ, സരോജിനി, ഹരിദാസൻ. സിപിഐ എം അരിമ്പ്ര ബ്രാഞ്ചംഗം, ഗ്രാമീണ വായനശാല പ്രസിഡന്റ്, നിർമ്മാണ തൊഴിലാളി യൂണിയൻ കയരളം വില്ലേജ് കമ്മിറ്റിയംഗവുമായിരുന്നു.

 

error: Content is protected !!