നി​ല​യ്ക്ക​ലി​ൽ കെഎസ്ആർടിസി ബസ്സ് അപകടത്തിൽ പെട്ടു ; 25 പേർക്ക് പരിക്ക്

ശ​ബ​രി​മ​ല നി​ല​യ്ക്ക​ലി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ 25 പേ​ർ​ക്ക് പ​രി​ക്ക്. നി​ല​യ്ക്ക​ലി​നും പ​ന്പ​യ്ക്കു​മി​ട​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യി പോ​യ കെഎസ്ആര്‍ടിസി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ​വ​രി​ൽ അ​ധി​ക​വും ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ കെഎസ്ആര്‍ടിസി ബ​സ് ഡ്രൈ​വ​റു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണു സൂ​ച​ന.

error: Content is protected !!