കണ്ണൂരില്‍ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കണ്ണൂരില്‍ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. കാസര്‍കോട് മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ പിലാത്തറ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായാണ് ഉറപ്പിച്ചത്. സുമയ്യ, സലീന, പത്മിനി എന്നിവര്‍ രണ്ടുതവണ വോട്ട് ചെയ്തു.

മൂന്നുപേര്‍ക്കെതിരെയും കേസ് എടുക്കും. പത്മിനിക്കെതിരെയും സുമയ്യക്കെതിരെയും കേസ് എടുക്കാന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കി. എന്‍.പി. സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശിപാര്‍ശ ചെയ്തു. ഇവര്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ച് നിയമനടപടികള്‍ നേരിടണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രിസൈഡിങ് ഓഫീസര്‍ നിയമപരമായ ചട്ടങ്ങള്‍ പാലിച്ചില്ല. ഓപണ്‍ വോട്ട് എന്നൊരു സംഭവം തെരഞ്ഞെടുപ്പില്‍ ഇല്ലായെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം വീണ വ്യക്തമാക്കി. കള്ളവോട്ട് ചെയ്യാന്‍ സഹായിച്ച എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് സതീഷ് ചന്ദ്രനെതിരെയും നടപടിയെടുക്കും.

error: Content is protected !!