കല്ലട ബസ്സിന്റെ പെർമിറ്റ് റദ്ദാക്കും

കല്ലട ആക്രമണത്തിൽ ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഉടമ സുരേഷിന് എറണാകുളം ആർ.ടി.ഒ നോട്ടീസ് അയച്ചു. ഡ്രൈവർമാർക്കും വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുണ്ട്. 5 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. അതേസമയം ആക്രമണത്തിൽ അറസ്റ്റിലായ 7 പേരുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 5 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

error: Content is protected !!