തെരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലയില്‍  21 മുതല്‍ 23 വരെ ഡ്രൈഡേ 

കണ്ണൂർ : ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 21ന് വൈകിട്ട് ആറ് മണി മുതല്‍ 23ന് വൈകിട്ട് ആറ് മണി വരെ ജില്ലയില്‍ ജില്ലാ കലക്ടര്‍ ഡ്രൈഡേ പ്രഖ്യാപിച്ചു. ജനപ്രാതിനിധ്യ നിയമത്തിന്റെ 135 സി (1) വകുപ്പ് പ്രകാരവും അബ്കാരി നിയമത്തിലെ 54 വകുപ്പ് പ്രകാരവുമാണ് നടപടി. ഇതുപ്രകാരം ജില്ലയിലെ മദ്യശാലകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി ഈ കാലയളവില്‍ മദ്യം ശേഖരിച്ച് വയ്ക്കാനോ അനധികൃതമായി വില്‍പ്പന നടത്താനോ ഉള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.  മാഹി, കുടക് എന്നീ സ്ഥലങ്ങളുടെ  ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും ഡ്രൈഡേ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
error: Content is protected !!