ബിജെപിയുടെ പ്രകടനപത്രികയ്‌ക്കെതിരെ ശക്തമായി വിമർശനം ഉന്നയിച്ച് രാഹുൽ

ബി​ജെ​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഒ​റ്റ​പ്പെ​ട്ട മ​നു​ഷ്യ​ന്‍റെ ശ​ബ്ദ​മാ​ണ് അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മി​ല്ലാ​തെ​യാ​ണ് ഇ​ത് പു​റ​ത്തി​റ​ക്കി​യ​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ പ​രി​ഹ​സി​ച്ചു.

ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ​തും ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ല്ലാ​ത്ത​തു​മാ​ണ് അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ ശ​ബ്ദ​മാ​ണ് ത​ങ്ങ​ളു​ടേതെന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് “സ​ങ്ക​ൽ​പ് പ​ത്ര’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ്ര​ക​ട​ന​പ​ത്രി​ക ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​റ​ത്തി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം സു​വ​ർ​ണ​ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ടു​മെ​ന്ന് പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ അ​വ​കാ​ശ​പ്പെ​ട്ടു.

error: Content is protected !!