കണ്ണൂർ ജില്ലയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആജീവനാന്ത രജിസ്ട്രേഷന്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷനും അതിന്റെ ഭാഗമായുള്ള അസസ്മെന്റും ഏപ്രില്‍ 30 ന് മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും മെയ് രണ്ടിന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് അസിസ്റ്റന്‍സ്് ബ്യൂറോയിലും മെയ് മൂന്നിന് തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും മെയ് ആറിന് തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും രാവിലെ 10.30 മുതല്‍ രണ്ട് മണി വരെ നടക്കും.
35 വയസില്‍ കുറവ് പ്രായമുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ മെയില്‍ ഐഡിയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപ രജിസ്ട്രേഷന്‍ ഫീസും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ആജീവനാന്ത രജിസ്ട്രേഷന്‍ ചെയ്ത് തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂകളിലും പരിശീലന പരിപാടികളിലും പങ്കെടുക്കാവുന്നതാണ്. ഫോണ്‍. 0497 2700831, 7012883671.

error: Content is protected !!