നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം തകര്‍ക്കാനുള്ള ശ്രമം പരാജയം; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പഴയ റെയില്‍വേ മേല്‍പ്പാലം തകര്‍ക്കാനായി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പന്ത്രണ്ടര മണിക്കൂറോളമാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്. പഴയ റെയില്‍വേ മേല്‍പ്പാലം രണ്ടു തവണ സ്ഫോടനങ്ങള്‍ നടത്തിയെങ്കിലും തകര്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ശ്രമം താല്‍കാലികമായി ഉപേക്ഷിച്ചത്.
പാലം പൊളിക്കാനുള്ള ശ്രമങ്ങള്‍ താല്‍കാലികമായി ഉപേക്ഷിച്ചതായി റെയില്‍വേ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ഇനി എന്ന് പാലം പൊളിക്കുമെന്ന് പിന്നീട് അറിയിക്കും. നാഗമ്പടം വഴിയുള്ള റോഡ് ഗതാഗതവും റെയില്‍ ഗതാഗതവും പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ത്തിവെച്ചിരുന്നു. സുരക്ഷ ഉറപ്പാക്കിയ ശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായിരുന്നു റെയില്‍വേയുടെ പദ്ധതി.

error: Content is protected !!