പലപ്പോഴായി കാണാതായ പെൺകുട്ടികളുടെ മൃതദേഹം ഒരേ കിണറ്റിൽ

തെലങ്കാനയിലാണ് സംഭവം.2 മാസത്തിനിടെ കാണാതായ 2 പെൺകുട്ടികളുടെ മൃതദേഹങ്ങൾ ആണ് ഒരേ കിണറ്റിൽ നിന്നും കണ്ടെത്തിയത്.കഴിഞ്ഞ ദിവസം അവധിക്കാല ക്ലാസിന് സ്കൂളിലേക്ക് പോയ 10 ആം ക്ലാസ്സുകാരി പെൺകുട്ടി തിരിച്ചെത്താതിനെ തുടന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ സ്കൂൾ ബാഗിന് സമീപം മദ്യകുപ്പികളും കണ്ടെത്തി.കാണാതായ പെൺകുട്ടി കാമുകനോട് ഒപ്പം ഒളിച്ചോടിയതാകാം എന്ന നിഗമനത്തിൽ കേസെടുക്കണ്ട എന്ന നിലപാടിലായിരുന്നു പെൺകുട്ടിയുടെ വീട്ടുകാർ.ഈ പെൺകുട്ടിയുടെ മൃതശരീരത്തിന് ഒപ്പണമാണ് പ്രദേശത്ത് നിന്നും ഇതിന് മുൻപ് കാണാതായ മറ്റൊരു 18 വയസുള്ള പെൺകുട്ടിയുടെയും മൃതദേഹം ലഭിച്ചത്.

രണ്ടുപെൺകുട്ടികളും ലൈംഗീകമായി ദുരുപയോഗിക്കപ്പെട്ടതായി പോലീസ് പറഞ്ഞു.ഇത് ഒരു കൊലപാതക പരമ്പരയുടെ തുടർച്ചയാകാമെന്ന നിഗമനത്തിലാണ് പോലീസ്.

error: Content is protected !!