വയനാട് സീറ്റ് ; അനിശ്ചിതത്വം നീളുന്നു

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ടാ​ണ് രാ​ഹു​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം ഇ​ന്ന് എ​ഐ​സി​സി അ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ രാ​ഹു​ൽ ത​യാ​റാ​യി​ല്ല. വ​യ​നാ​ട് സം​ബ​ന്ധി​ച്ച് രാ​ഹു​ൽ എ​ന്തെ​ങ്കി​ലും പ്ര​തി​ക​രി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കെ​പി​സി​സി നേ​തൃ​ത്വ​വും. ഇ​ന്ന് സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ പ്ര​തി​ക​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇതോടെ വയനാട് സംബന്ധിച്ച അനിശ്ചിതത്വം നീളുകയാണ്.

error: Content is protected !!