യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക ? ; നാളെ നാളെ …നീളെ നീളെ …

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകിയേക്കും. രാവിലെ ഡല്‍ഹിയില്‍ നടക്കുന്ന സ്ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. സ്ക്രീനിങ് കമ്മിറ്റി തീരുമാനം വൈകിയാല്‍ 14ന് ശേഷമേ സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമുണ്ടാകൂ.

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിച്ചു. ഇടത് മുന്നണി ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്. സ്ക്രീനിംഗ് കമ്മറ്റിയില്‍ ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ച് സംഘടന ചുമതയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായിരിക്കും കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.

error: Content is protected !!