ഉന്നം തെറ്റുന്ന പൊങ്കാലകൾ ; കോൺഗ്രസ് വിട്ടത് ടോമോ ടോമിച്ചനോ ?

സാമൂഹ്യ ബോധമുള്ള വോട്ടർമാരാണ് നമ്മുടെ നാട്ടിൽ ജീവിക്കുന്നെതെന്ന് തെറ്റിദ്ധരിക്കാൻ വരട്ടെ.മത സൗഹാർദ്ദം പറഞ്ഞ സർഫ് എക്സെൽ പരസ്യത്തിനെതിരെ സംഘപരിവാർ ഉയർത്തിവിട്ട പ്രതിഷേധം ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു.പ്രതിഷേധിച്ച് പ്രധിഷേധിച്ച് ഉന്നം തെറ്റിയ പ്രതിഷേധമായി അത് മാറുകയും ചെയ്തു.

സർഫ് എക്‌സെൽ എന്ന് തെറ്റിദ്ധരിച്ച് മൈക്രോസോഫ്ട് എക്‌സെല്ലിന് എതിരെ ആയിരുന്നു ഇവരുടെ പ്രതിഷേധം.ഇതിന്റ ഭാഗമായി ഗൂഗിൾ പ്ലേസ്റ്റോറിൽ മൈക്രോ സോഫ്റ്റ് എക്സെലിന്റെ റേറ്റിംഗ് സംഘടിതമായി കുറച്ചു.

എന്നാൽ വീണ്ടും ലക്‌ഷ്യം മാറിയ പൊങ്കാലയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.കാലങ്ങളോളം കോൺഗ്രിസിൽ പ്രവർത്തിച്ചിരുന്ന ടോം വടക്കൻ കഴിഞ്ഞ ദിവസം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതാണ് പുതിയ പൊങ്കാല വിഷയം.എന്നാൽ ടോം വടക്കന് പകരം നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിനീട്ടാണ് പ്രതിഷേധം നടക്കുന്നത്.ടോമിച്ചൻ മുളകുപാടത്തിന്റെ ഫേസ്ബുക്ക് പേജിൽ വലിയതോതിൽ കമന്റുകൾ പ്രവഹിക്കുകയാണ് .’കോണ്‍ഗ്രസ്സിനോട് കൊടും ചതി ചെയ്ത ടോമിച്ചന് മാപ്പില്ല…കോൺഗ്രസ്‌ പ്രവർത്തകരുടെ കൊക്കിൽ ജീവനുണ്ടെങ്കിൽ ഈ ചതിക്ക് നമ്മൾ പകരം ചോദിച്ചിരിക്കും ‘ എന്നുവരെയുള്ള കമന്റുകൾ മുളകുപാടത്തിന്റെ പേജിൽ കാണാം.

error: Content is protected !!