സ്ഥാനാർത്ഥി പട്ടികയിൽ സിദ്ദിഖിനും മുരളീധരനും പേരില്ല

സീ​റ്റു​ക​ളി​ൽ ധാരണയായെങ്കിലും കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​തെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. ചൊ​വ്വാ​ഴ്ച കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം പു​റ​ത്തു​വി​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ആ​റ്റി​ങ്ങ​ലും ആ​ല​പ്പു​ഴ​യും മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ട്ട​ത്. വ​ട​ക​ര, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ൾ ഇ​പ്പോ​ഴും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ആ​റ്റി​ങ്ങ​ലി​ൽ അ​ടൂ​ർ പ്ര​കാ​ശും ആ​ല​പ്പു​ഴ​യി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​നും സ്ഥാ​നാ​ർ​ഥി​ക​ളാ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സ്ഥി​രീ​ക​രി​ച്ചു. ഇ​ത​ട​ക്കം ഒ​ന്പ​തു മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ട്ടി​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട്ട​ത്. വ​യ​നാ​ട്ടി​ൽ ടി. ​സി​ദ്ദി​ക്കും വ​ട​ക​ര​യി​ൽ കെ.​മു​ര​ളീ​ധ​ര​നും സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ചെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പേ​ര് ഒദ്യോഗികമായി അ​റി​യി​ച്ചി​ട്ടി​ല്ല.

error: Content is protected !!