രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം – വി.ടി ബൽറാം

ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം ട്രോളുകളാല്‍ നിറയുകയാണ്. ഈ അവസരത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബെല്‍റാമിന്റെ പ്രതികരണം.

അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുല്‍ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും ബെല്‍റാം പറയുന്നു. അതേസമയം ഹൈക്കമാന്‍ഡ് വരെ അതൃപ്തി രേഖപ്പെടുത്തിയ കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ പരിഹസിച്ചാണോ ബല്‍റാമിന്റെ ഈ പോസ്‌റ്റെന്നാണ് ചിലരുടെ സംശയം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുല്‍ മുന്നോട്ടു വയ്ക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.

error: Content is protected !!