ഓച്ചിറ സംഭവം ; പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ല !

ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് രേഖകള്‍. പിതാവ് പൊലീസിന് നല്‍കിയ രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് പതിനെട്ടു വയസില്‍ താഴെയാണ് പ്രായം. രേഖയുടെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്.

ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരോട് നിര്‍ദേശിച്ചിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ പ്രതികള്‍ക്കെതിരെ പോക്സോ കേസ് നിലനില്‍ക്കും.അതേസമയം മുംബൈയില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയെയും മുഹമ്മദ് രോഷനെയും ഇന്ന് ഓച്ചിറയിലെത്തിക്കും.

error: Content is protected !!