വീടിന്റെ പരിസരം വൃത്തയാക്കിയില്ല ; മരണം വന്ന വഴി …!!!

ഞെട്ടിക്കുന്ന വാർത്തകൾ ലോകത്തിന്റെ പലഭാഗത്തുനിന്നും നമ്മൾ മിക്കപ്പോഴും കേൾക്കാറുണ്ട്.ഗാസാ മുനമ്പിലെ യുദ്ധം മുതൽ പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകൾ തോളിൽ ചുമന്ന് നടന്ന മാജിയുടെ കഥ വരെ.ഇത്തരം ഞെട്ടിക്കുന്ന കഥകളിൽ ചിലത് ഭയപ്പെടുത്തുന്നതാവും,മറ്റുചിലത് കരയിക്കുന്നതോ ചിരിപ്പിക്കുന്നതോ ആകാം.

എന്നാൽ അത്യാവശ്യം നന്നായി പേടിക്കാനുള്ള ഒരു വാർത്തയാണ് ന്യൂയോർക്കിലെ അൽബേനിയയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്നത്.ഒഴിഞ്ഞ ഒരിടത്തുള്ള വീടാണ്. മണ്ണില്‍ നിന്ന് ചെറിയ തിട്ടകളുണ്ടാക്കി, അതിലാണ് വീട് ഉറപ്പിച്ചിരിക്കുന്നത്. അതായത് താഴെ നിന്ന് ചെറിയ തൂണുകള്‍ പോലെ പടുത്തുയര്‍ത്തിയിരിക്കുന്നു, അതിന് മുകളില്‍ കെട്ടിടവും.

അപ്പോള്‍ വീടിനും മണ്ണിനുമിടയില്‍ അല്‍പം സ്ഥലം ഒഴിഞ്ഞുകിടക്കും. സാധാരണഗതിയില്‍ വിറകോ മറ്റ് സാധനങ്ങളോ ഒക്കെ സൂക്ഷിക്കാനാണ് ഈ സ്ഥലം ഉപയോഗിക്കാറ്. സംഭവം നടന്ന വീട്ടില്‍ പക്ഷേ ഇവിടെ കാര്യമായി ഒന്നും സൂക്ഷിച്ചിരുന്നില്ല. വീട്ടിലേക്കുള്ള കേബിളുകള്‍ വലിച്ചിരുന്നത് പക്ഷേ, ഇതിലൂടെയായിരുന്നു. അങ്ങനെയാണ് കേബിള്‍ ഇളകിമാറിയത് പരിശോധിക്കാന്‍ വീട്ടുടമസ്ഥന്‍ അങ്ങോട്ട് ചെന്നത്.

ഒരു ടോര്‍ച്ചുമായി അയാള്‍ വീടിന് അടിയിലേക്ക് നിരങ്ങിനീങ്ങി. വെളിച്ചം തെളിയിച്ചപ്പോള്‍ തലയ്ക്ക് അടി കിട്ടിയതുപോലെ ആയിപ്പോയി, അത്രയും ഞെട്ടിക്കുന്ന കാഴ്ച. തിട്ടകളിലും ചുവരിലും തറിലുമൊക്കെയായി അങ്ങനെ നിരന്നുകിടക്കുന്ന പാമ്പുകള്‍. എണ്ണിയാലൊന്നും തീരില്ല, അത്രയും പാമ്പുകള്‍. നിമിഷനേരം കൊണ്ട് ധൈര്യം വീണ്ടെടുത്ത് ജീവനും കൊണ്ട് അയാള്‍ അതിനകത്ത് നിന്നിറങ്ങി.

ഉടനെ തന്നെ പാമ്പ് പിടുത്തക്കാരെ വിളിച്ച് സഹായം തേടി. വിദഗ്ധരായ ഒരു കൂട്ടം പാമ്പുപിടുത്തക്കാര്‍ വൈകാതെ സ്ഥലത്തെത്തി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ അവര്‍ ചാക്കിലാക്കിയത് 45 അണലി പാമ്പുകളെയായിരുന്നു. എല്ലാം നല്ല ഒന്നാന്തരം വിഷമുള്ളവ. പാമ്പുകളെയെല്ലാം പിന്നീട് അടുത്തുള്ള കാട്ടിലേക്ക് തുറന്നുവിട്ടു.

കൃത്യമായ ഇടവേളകളില്‍ വീടിന്റെ അടിഭാഗം വൃത്തിയാക്കി, തീയിടാത്തതാണ് ഇത്തരമൊരു അപകടാവസ്ഥയുണ്ടാകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാടിനരികില്‍ താമസിക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും വീടിന്റെ ചുറ്റുപാടുകള്‍ എപ്പോഴും നിരീക്ഷണത്തിലായിരിക്കണമെന്നും ശുചീകരണപ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്തിയിരിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

എന്തായാലും അല്‍ബാനിയിലെ പാമ്പുവീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ഓട്ടത്തിലാണിപ്പോള്‍. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ആയിരങ്ങള്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

വീഡിയോ

https://www.facebook.com/Bigcountrysnakes/videos/612711535870730/

error: Content is protected !!