നടുവിൽ സ്ഫോടനം ; ആർഎസ്എസ് നേതാവ് ഒളിവിൽ

നടുവിൽ കിഴക്കേമലയിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ ആർഎസ്എസ് തളിപ്പറമ്പ് കാര്യവാഹക് ഷിബു മുതിരമല ഒളിവിൽ.ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബോംബാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്.സ്ഫോടനത്തിൽ 2 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.പോലീസ് ഇയാൾക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ പിടികിട്ടിയിട്ടില്ല.

വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഷിബുവിന്റെ മകനും കൂട്ടുകാരനുമാണ് സ്‌ഫോടനത്തിൽ പരിക്കുപറ്റിയത്.ഇരുവരും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.

സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ആ​യു​ധ​ശേ​ഖ​ര​വും ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 2,350 ഗ്രാം ​അ​ലു​മി​നി​യം പൗ​ഡ​ർ, 75 ഗ്രാം ​ഗ​ൺ പൗ​ഡ​ർ തു​ട​ങ്ങി​യ​വ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ന​ട​ന്ന സ്ഫോ​ട​ന​വും ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​തും പോ​ലീ​സ് അ​തീ​വ ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി​യാ​ണ് ബോം​ബ് നി​ർ​മാ​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. കു​ടി​യാ​ന്മ​ല എ​സ്ഐ പി. ​പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പുരോഗമിക്കുന്നത്.

error: Content is protected !!