മുംബൈയിൽ നടപ്പാലം തകർന്നു ; 6 മരണം

മും​ബൈ ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സ് (സി​എ​സ്എം​ടി) റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ന​ട​പ്പാ​ലം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. മ​രി​ച്ച​വ​രി​ൽ മൂ​ന്നു പേ​ർ സ്ത്രീ​ക​ളാ​ണ്. അ​പ​ക​ട​ത്തി​ൽ 33 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യ​ട​ക്കം സം​ഭ​വ​സ്ഥ​ല ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്.

സി​എ​സ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നെ​യും ആ​സാ​ദ് മൈ​താ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ്പാ​ല​മാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ ത​ക​ർ​ന്ന​ത്. ത​ക​ർ​ന്നു വീ​ണ ന​ട​പ്പാ​ലം ക​സ​ബ് പാ​ലം എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​സ​മ​യ​ത്ത് അ​ജ്മ​ൽ ക​സ​ബ് ഈ ​പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യി​രു ന്ന​തി​നാ​ലാ​ണ് ഈ ​പേ​ര് വീ​ണ​ത്.

സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. അ​പ​ക​ടം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു. അ​ടു​ത്തി​ടെ പാ​ല​ത്തി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നി​രു​ന്നു. ഇ​തി​ൽ കു​ഴ​പ്പ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ഈ ​പ​രി​ശോ​ധ​ന ഇ​പ്പോ​ൾ സം​ശ‍​യ നി​ഴ​ലി​ലാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും ന​ൽ​കും. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വും സ​ർ​ക്കാ​ർ വ​ഹി​ക്കും.

error: Content is protected !!