ക്ഷേത്രത്തിലെ സ്ഥിരം മോഷ്ട്ടാവിനെ പിടികൂടി

സ്ഥിരമായി ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്ന മോഷ്ടാവിനെ സിസിടിവി കാമറയുടെ സഹായത്തോടെ പിടികൂടി. കൈതപ്രം തൃക്കുറ്റിയേരി കൈലാസനാഥ ക്ഷേത്രത്തിലാണ് ഭണ്ഡാരം കവര്‍ച്ച പതിവായത്.

ഇവിടെയുള്ള രണ്ട് ഭണ്ഡാരങ്ങളും ആറ് തവണയാണ് പൊളിച്ചത്.ചുറ്റമ്പലത്തിന്റെ ഗ്രില്‍സ് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. അകത്തും പുറത്തുമുള്ള രണ്ട് ഭണ്ഡാരങ്ങളും പൊളിച്ചനിലയിലാണ്. ഇന്നലെ പുലര്‍ച്ചെ എത്തിയ പൂജാരിയാണ് പൂട്ട് പൊളിച്ചത് കണ്ടത്. മോഷ്ടാവിന്റെ നിരന്തരശല്യം കാരണം ക്ഷേത്രത്തില്‍ അടുത്തിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതറിയാതെ എത്തിയ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പരിയാരം അഡീ.എസ്‌ഐ സി.ജി.സാംസണ്‍ അറസ്റ്റ് ചെയ്തു.

ക്ഷേത്രത്തിന് സമീപം കൈതപ്രം കമ്പിപാലത്തെ എ.പി.ഹരിദാസനെ(42)യാണ് അറസ്റ്റ് ചെയ്തത് പ്രതിയെ ഇന്നലെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു. പൂട്ടുതകര്‍ക്കാനുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാള്‍ നേരത്തെയും മോഷണക്കേസില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

error: Content is protected !!