ഇന്നസെന്റ് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച് നടത്തി

ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്‍റ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്പോൾ ജനങ്ങൾ കൂടുതൽ ആവേശത്തിലാണെന്നും ഇന്നസെന്‍റ് പറഞ്ഞു. ആദ്യം മത്സരരംഗത്തെത്തിയപ്പോൾ താൻ ആരും അല്ലായിരുന്നു. എന്നാൽ തനിക്ക് ഇപ്പോൾ പലതും പറയാനുണ്ട്. ചാലക്കുടിയിൽ 1700 കോടി രൂപയുടെ വികസനങ്ങൾ കൊണ്ടുവരാൻ തനിക്കു സാധിച്ചുവെന്നും ഇന്നസെന്‍റ് കൂട്ടിച്ചേർത്തു.

error: Content is protected !!