മോദി വാരണാസിയിൽ ; കളമൊഴിഞ്ഞ് പത്തനംതിട്ട

ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. 182 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണാസിയില്‍ മത്സരിക്കും. എല്‍.കെ അദ്വാനിക്ക് സീറ്റില്ല. ഗാന്ധിനഗറില്‍ അമിത് ഷാ മത്സരിക്കും. നേരത്തെ അദ്വാനി മത്സരിച്ച മണ്ഡലമാണ് ഗാന്ധിനഗര്‍.

ലഖ്നൗവില്‍ രാജ്നാഥ് സിങ്ങും ഗാസിയബാദില്‍ വി.കെ സിങും മത്സരിക്കും. മഥുര ഹേമമാലിനിക്ക് നല്‍കി. സ്മൃതി ഇറാനി അമേഠിയിലും കന്യാകുമാരിയില്‍ പൊന്‍ രാധാകൃഷ്ണനും മത്സരിക്കും.

കേരളത്തില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ല.

കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങള്‍

ആലപ്പുഴ – കെ.എസ് രാധാകൃഷ്ണന്‍
ചാലക്കുടി – എ.എന്‍ രാധാകൃഷ്ണന്‍
എറണാകുളം – അല്‍ഫോണ്‍സ് കണ്ണന്താനം
വടകര-വി.കെ സജീവന്‍
മലപ്പുറം- ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
പാലക്കാട്- സി കൃഷ്ണകുമാര്‍
ആറ്റിങ്ങല്‍-ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം-കുമ്മനം രാജശേഖരന്‍
കൊല്ലം – വി.കെ സാബു

error: Content is protected !!