ബിജെപി 14 സീറ്റിൽ മത്സരിക്കും ; 4 എണ്ണം ബിഡിജെഎസിന്

കേരളത്തില്‍ എന്‍.ഡി.എയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സംസ്ഥാനത്ത് ബി.ജെ.പി 14 സീറ്റുകളില്‍ മത്സരിക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു അറിയിച്ചു. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസും കോട്ടയത്ത് പി.സി തോമസുമായിരിക്കും മത്സരിക്കുക.

എന്‍.ഡി.എക്ക് അനുകൂലമായി കേരള മണ്ണ് പാകപ്പെട്ടുവെന്നും ഇത്തവണ തെരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.

error: Content is protected !!