കോടതി മുറിയിൽ വോട്ട് അഭ്യർഥന ; കണ്ണന്താനത്തിനെതിരെ ബാർ അസോസിയേഷൻ പരാതിപ്പെട്ടേക്കും

വോ​ട്ടു​പി​ടി​ത്ത​തി​നി​ടെ കോ​ട​തി മു​റി​യി​ൽ ക​യ​റി​യ എ​റ​ണാ​കു​ള​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം വി​വാ​ദ​ത്തി​ൽ. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​റ​വൂ​രി​ലെ​ത്തി​യ ക​ണ്ണ​ന്താ​നം പ​റ​വൂ​ർ അ​ഡീ​ഷ​ണ​ൽ സ​ബ് കോ​ട​തി മു​റി​യി​ൽ ക​യ​റി​യ​താ​ണ് വി​വാ​ദ​മാ​യ​ത്. കോ​ട​തി​മു​റി​യി​ൽ ക​യ​റി​യ​തും വോ​ട്ട​ർ​മാ​രെ ക​ണ്ട​തും ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

പ​റ​വൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ​രി​സ​ര​ത്ത് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് എ​ത്തി​യ​താ​യി​രു​ന്നു ക​ണ്ണ​ന്താ​നം. അ​വി​ടെ​നി​ന്ന് സ​മീ​പ​ത്തു​ള്ള അ​ഡീ​ഷ​ണ​ൽ സ​ബ് കോ​ട​തി മു​റി​യി​ലേ​ക്ക്‌ ക​യ​റു​ക​യാ​യി​രു​ന്നു. കേ​സി​നാ​യി എ​ത്തി​യ​വ​രും അ​ഭി​ഭാ​ഷ​ക​രും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​സ​മ​യം ജ​ഡ്ജി കോ​ട​തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ണ്ണ​ന്താ​നം പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ജ​ഡ്ജി കോ​ട​തി മു​റി​യി​ലെ​ത്തി​യ​ത്.

സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് ബാ​ർ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ കോ​ട​തി​യി​ൽ ക​യ​റി​യ​ത​ല്ലാ​തെ വോ​ട്ട​ഭ്യ​ർ​ഥി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ന​ൽ​കു​ന്ന ‌വി​ശ​ദീ​ക​ര​ണം.

error: Content is protected !!