ഒഴിഞ്ഞ കസേരകൾക്ക് മുൻപിൽ യോഗിയുടെ ഉദ്‌ഘാടനം

ഒഴിഞ്ഞ കസേരകള്‍ സാക്ഷിയാക്കി ഹേമ മാലിനിയുടെ തെരഞ്ഞെടുപ്പ് റാലി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ഹേമമാലിനിയുടെ മഥുരയിലെ തെരഞ്ഞെടുപ്പ് റാലിയാണ് കസേരകളെ സാക്ഷിയാക്കി യോഗി ഉദ്ഘാടനം ചെയ്തത്. ബോളിവുഡ് നടിയും ബി.ജെ.പി നേതാവുമായ ഹേമാമാലിനിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് വന്‍ജനാവലിയുണ്ടാവുമെന്നു കരുതിയെങ്കിലും സദസ്സില്‍ ആളുകള്‍ വളരെ കുറവായിരുന്നു. ഏതാനും മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് സദസ്സിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്നത്. രണ്ടായിരം കസേരകളാണ് പരിപാടിക്കായി പാര്‍ട്ടി ഏര്‍പ്പെടുത്തിയിരുന്നത്. പക്ഷെ പ്രതീക്ഷിച്ച അത്ര പങ്കാളിത്തം കൊണ്ടു വരാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്ന് ബി.ജെ.പിയില്‍ നിന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നേതാവ് പറഞ്ഞു. അതെ സമയം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

error: Content is protected !!