ഇന്ത്യ ചാരോപഗ്രഹം വെടിവച്ചിട്ടെന്ന് അവകാശവാദവുമായി മോദി

ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ചാരോപഗ്രഹം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യ നശിപ്പിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. അമേരിക്കക്കും ചൈനക്കും റഷ്യക്കും ശേഷം ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍മാരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. മിഷന്‍ ശക്തി എന്ന പേരില്‍ നടത്തിയ പരീക്ഷണം ചരിത്ര നേട്ടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെ അറിയിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതായ വിവരങ്ങളുമായി രംഗത്തെത്തിയത്.

error: Content is protected !!