അധോലോക നായകൻ രവി പൂജാരി പി.സി യെ വിളിചു ; തെളിവുകളുമായി കേന്ദ്ര ഏജൻസികൾ …

അ​റ​സ്റ്റി​ലാ​യ അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യെ വി​ളി​ച്ച​തി​ന് തെ​ളി​വു​ക​ൾ. സെ​ന​ഗ​ലി​ൽ നി​ന്ന് നാ​ല് ഇ​ന്‍റ​ർ​നെ​റ്റ് കോ​ൾ വ​ന്ന​താ​യി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ര​വി പൂ​ജാ​രി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പി.​സി. ജോ​ർ​ജ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ത​നി​ക്ക് ഒ​രു നെ​റ്റ് കോ​ൾ വ​ന്നി​രു​ന്നു​വെ​ന്ന് ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു. ആ​ദ്യം അ​യാ​ൾ നി​ങ്ങ​ൾ​ക്ക​യ​ച്ച സ​ന്ദേ​ശം വാ​യി​ച്ചി​ല്ലേ എ​ന്നു ചോ​ദി​ച്ചു. സ​മ​യം കി​ട്ടി​യി​ല്ല​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ താ​ൻ ര​വി പൂ​ജാ​രി​യാ​ണെ​ന്ന് അ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി. പി​ന്നീ​ട് എ​ന്നെ​യും ര​ണ്ടു മ​ക്ക​ളി​ൽ ഒ​രാ​ളെ​യും ത​ട്ടി​ക്ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. നീ ​പോ​ടാ റാ​സ്ക​ൽ, നി​ന്‍റെ വി​ര​ട്ട​ൽ എ​ന്‍റെ അ​ടു​ത്ത് ന​ട​ക്കി​ല്ലെ​ടാ ഇ​ഡി​യ​റ്റ് എ​ന്ന് അ​റി​യാ​വു​ന്ന ഇം​ഗ്ലീ​ഷി​ൽ താ​നും മ​റു​പ​ടി പ​റ​ഞ്ഞെ​ന്നാ​യി​രു​ന്നതായാണ് ജോ​ർ​ജി​ന്‍റെ പ​രാ​മ​ർ​ശം.

error: Content is protected !!