ലൈംഗീക പീഡന കേസിൽ കുറ്റവിമുക്തനായ പി.ശശി വീണ്ടും നേതൃത്വത്തിലേക്ക് …

സി പി ഐ എം കണ്ണൂര്‍ മുന്‍  ജില്ലാ സെക്രട്ടറി പി ശശി വീണ്ടും നേതൃത്വത്തിലേക്ക്. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്റായി ശശിയെ തിരഞ്ഞെടുത്തു.ഞായറാഴ്ച നടന്ന സമ്മേളനത്തിലാണ് ശശിയെ തിരഞ്ഞെടുത്തത്.

ലൈംഗികാരോപണത്തെ തുടര്‍ന്ന് നേരത്തേ ശശിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. കേസില്‍ ശശിയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി, പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തിരുന്നു.

പി ശശി തന്നെ ബലാത്സംഗം ചെയ്യുകയോ ലൈംഗികമായി ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ശശിയെ കേസില്‍നിന്ന് കുറ്റവിമുക്തനാക്കിയത്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ പാലായിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ശശിക്കെതിരായ കേസ്.

error: Content is protected !!