കണ്ണൂരിൽ മിഡ്‌നൈറ്റ് മാരത്തണ്‍ 26ന്: ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം…

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി കണ്ണൂര്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് മാരത്തോൺ ജനുവരി 26ന്.ഇതിൽ പങ്കെടുക്കുന്നവർക്ക് wearekannur.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.

ഒരുമയുടെയും സുരക്ഷയുടെയും മാരത്തോൺ സംഘടിപ്പിക്കുന്നത്.കണ്ണൂര്‍ കലക്ട്രേറ്റില്‍ നിന്ന് തുടങ്ങി താവക്കര, ഫോര്‍ട്ട് റോഡ്, സെന്റ്‌മൈക്കിള്‍സ് സ്‌കൂള്‍, പയ്യാമ്പലം ഗസ്റ്റ്ഹൗസ് റോഡ്, ശ്രീനാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ്സ്ന്റാന്റ്, താലൂക്ക് ഓഫീസ്, കാല്‍ടെക്‌സ് വഴി തിരിച്ച് കലക്ട്രേറ്റില്‍ സമാപിക്കുന്ന രീതിയിലാണ് മാരത്തോണ്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 26ന് രാത്രി 12 മണിക്ക് തുടങ്ങി ഏഴ് കിലോമീറ്റര്‍ പിന്നിട്ട് 27ന് പുലര്‍ച്ചെ ഒരുമണിയോടെ മാരത്തോണ്‍ സമാപിക്കും.

അഞ്ച് പേരടങ്ങുന്ന ടീമുകളായാണ് മാരത്തോണിന് പങ്കെടുക്കേണ്ടത്. പുരുഷന്‍ന്മാര്‍ മാത്രമുളള ടീമുകളില്‍ ഒന്നാം സ്ഥാനം നേടുന്നവർക്ക് 7500 രൂപയും വനിതകള്‍ മാത്രമുള്ള ടീമുകളിലും സ്ത്രീകളും പുരുഷന്‍ന്മാരും ചേര്‍ന്നുളള ടീമുകളിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10000 രൂപ വീതവുമാണ് സമ്മാനം. ഒരു ടീമിന് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0497-2706336, 9447524545, 9447564545 ഈ നമ്പറുകളിൽ ബന്ധപ്പെടാം.

error: Content is protected !!