എരഞ്ഞോളി മൂസ മരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാള്‍ പിടിയില്‍.

തലശേരി: പ്രശസ്‌ത മാപ്പിളപ്പാട്ട്‌ കലാകാരനും കേരള ഫോക്‌ലോര്‍ അക്കാഡമി വൈസ്‌ ചെയര്‍മാനുമായ എരഞ്ഞോളി മൂസയുടെ വ്യാജ മരണവാര്‍ത്ത വാട്‌സ്‌ആപ്പിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്‌റ്റില്‍. മുഴപ്പിലങ്ങാട്‌ സ്വദേശി സല്‍സബീലില്‍ ഷെക്കീര്‍(38)ആണ്‌ അറസ്‌റ്റിലായത്‌. എരഞ്ഞോളി മൂസ മരിച്ചെന്ന വിവരം തലശേരി ടൗണിലെ ഗ്രൂപ്പില്‍ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണു പോസ്‌റ്റ്‌ ചെയ്‌തത്‌. ഇതു മറ്റു ഗ്രൂപ്പുകളിലേക്കും പ്രചരിച്ചു. വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ മാധ്യമപ്രവര്‍ത്തകര്‍ മൂസയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്‌, താന്‍ ജീവിച്ചിരിപ്പുണ്ടെന്നും വ്യാജ വാര്‍ത്ത സൃഷ്‌ടിച്ചവരെ നിയമത്തിന്‌ മുന്നിലെത്തിക്കണമെന്നും പറയുന്ന വീഡിയോ അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ കൈമാറി. പോലീസില്‍ പരാതി ലഭിച്ചതോടെയാണു പ്രചരിപ്പിച്ചയാളെ പിടികൂടിയത്‌.

error: Content is protected !!