ശബരിമല യുവതീപ്രവേശനം :ബി ജെ പി നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു

ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹർത്താലിന് ബിജെപിയും ശബരിമല കർമസമിതിയും  ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.ജനകീയ ഹർത്താൽ നടത്താനാണ് ആഹ്വാനം. ഇന്ന് പുലര്‍ച്ചയോടെയാണ് കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദര്‍ശനം. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഇന്റലിജന്‍സും, മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതി നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ബിജെപി- യുവമോർച്ച പ്രവർത്തകർ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുകയാണ്

error: Content is protected !!