ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന്‍ പരിഗണിക്കും

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് അന്തിമവാദം കേൾക്കും. ഷുഹൈബിന്‍റെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ പൊലീസ് അന്വേഷണം കാര്യക്ഷമമാണെന്നും പ്രതികളെ പിടികൂടിയെന്നും അതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സ‍ർക്കാർ നിലപാട്.

error: Content is protected !!