ഛത്തീസ്ഗഡിൽ ഇന്ന് രണ്ടാം ഘട്ട പോളിംഗ്; മത്സരം നടക്കുന്നത് 72 സീറ്റുകളിലേക്ക്

ഛത്തീസ്ഗഡിൽ ഇന്ന് രണ്ടാം ഘട്ട പോളിംഗ് നടക്കും. ആകെയുള്ള 90 സീറ്റില്‍ 72 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സ്പീക്കറും ഒമ്പത് മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്.

2013 ലെ തെരഞ്ഞെടപ്പില്‍ ബിജെപി നേടിയത് 49 സീറ്റാണ്. കോണ്‍ഗ്രസിന് 39 സീറ്റ് ലഭിച്ചു. ഇതിന് പുറമേ ഇത്തവണ അജിത് ജോഗിയുടെ സഖ്യം കൂടി രംഗത്ത് വന്നതോടെ ചരിത്രത്തില്‍ ആദ്യായി ത്രികോണ മല്‍സരമാണ് ഛത്തിസ്ഗഢില്‍. നക്സല്‍ ഭീഷണിയുള്ള അഞ്ച് ജില്ലകളിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കനത്ത സുരക്ഷാ വലയത്തിനുള്ളിലാണ് തെരഞ്ഞെടുപ്പ്

error: Content is protected !!