പാഠപുസ്തക അച്ചടിയില്‍ നിന്നും സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കി

പാഠപുസ്തക അച്ചടിയില്‍ നിന്നും സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ അച്ചടി സര്‍ക്കാര്‍ പ്രസുകളില്‍ നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരിക്കേ പാഠപുസ്തക അച്ചടി ഇപ്പോഴും സര്‍ക്കാര്‍ പ്രസുകളില്‍ നടക്കുന്നില്ല.സര്‍ക്കാര്‍ പ്രസുകള്‍ കടുത്ത നഷ്ടം നേരിടുമ്പോഴാണ് സഹകരണമേഖലയിലെ പ്രസിന് പാഠപുസ്തക അച്ചടിക്കുള്ള ചുമതല നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ പ്രസുകളില്‍ മാത്രമെ സര്‍ക്കാര്‍ രേഖകള്‍ അച്ചടിക്കാവു എന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.സര്‍ക്കാര്‍ പ്രസുകള്‍ക്ക് അച്ചടി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതിലധികം സാമഗ്രികളുണ്ടെങ്കില്‍ പുറത്തുള്ള പ്രസുകള്‍ക്ക് അച്ചടിക്ക് നല്‍കാം.എന്നാല്‍ സംസ്ഥാനത്തെ സ്കൂളുകളിലേക്ക് അച്ചടിക്കുന്ന 7കോടിയിലധികം പുസ്തകങ്ങളില്‍ ഒന്നു പോലും നിലവില്‍ സര്‍ക്കാര്‍ പ്രസുകളില്‍ അച്ചടിക്കുന്നില്ല.കേരള ബുക്സ് ആന്റ് പബ്ലികേഷന്‍ സൊസൈറ്റിയാണ് പാഠപുസ്തകങ്ങള്‍ അച്ചടിയുടെ ചുമതല നല്‍കിയിരിക്കുന്നത് .

ചോദ്യപേപ്പറുകള്‍ കേരളത്തിന് പുറത്തുള്ള സ്വകാര്യ പ്രസുകളിലാണ് അച്ചടിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനപ്രകാരമാണ് പാഠപുസ്തക അച്ചടി കെ.ബി.പി.എസിന് നല്‍കിയതെന്നാണ് വിവരാവകാശ നിയമപ്രകാരഉള്ള മറുപടിയില്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന മറുപടി.പല സര്‍ക്കാര്‍ പ്രസുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.കൂടാതെ മലബാര്‍ മേഖലയിലെ മിക്ക പ്രസുകളിലും ആവശ്യത്തിന് ജോലിയുമില്ല.

error: Content is protected !!