ശബരിമലയില്‍ അതീവ ജാഗ്രത തുടരുന്നു

നട തുറന്ന് രണ്ടാം ദിവസം ശബരിമലയിലും പരിസരങ്ങളിലും അതീവ ജാഗ്രത തുടരുന്നു. കെ പി ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ഇന്ന് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ശബരിമല കർമ്മ സമിതിയും  പിന്തുണ അറിയിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

സുരക്ഷ മുൻനിർത്തി ശശികലയെ ശബരിമലയിലേക്ക് കടത്തിവിടാനാകില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.  5 മണിക്കൂർ തടഞ്ഞു നിർത്തിയതിന് ശേഷവും പിൻമാറാൻ തയ്യാറാകാതെ വന്നതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന്
കെ പി ശശികല പറഞ്ഞു.

error: Content is protected !!