കാപ്പാട് മാസപ്പിറവി കണ്ടു നവംബര്‍ 20ന് നബിദിനം; യുഎഇയില്‍ പൊതു അവധി 18 ന്

കാപ്പാട് കടപ്പുറത്ത് റബീഉല്‍ അവ്വല്‍ മാസപ്പിറവി ദര്‍ശിച്ചതായി ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, ബേപ്പൂര്‍ ഖാസി പി.ടി മുഹമ്മദലി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. ഇതനുസരിച്ച് നവംബര്‍ 20ന് നബിദിനം ആയിരിക്കും.

നബിദിനം പ്രമാണിച്ച് യുഎഇയില്‍ നവംബര്‍ 18ന് പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ ക്യാബിനെറ്റിന്‍റേതാണ് തീരുമാനം. നേരത്തെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്‍റ് നവംബര്‍ 20നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് തീയ്യതി മാറ്റുകയായിരുന്നു. നവംബര്‍ 19ന് സാധാരണ പ്രവര്‍ത്തിദിനമായിരിക്കും.

error: Content is protected !!