കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് ആഴ്ചയിൽ ഏഴ് സർവീസുകള്‍

കരിപ്പൂരിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. കരിപ്പൂർ ജിദ്ദ സെക്ടറിൽ അഞ്ചും റിയാദ് സെക്ടറിൽ രണ്ടും സർവീസുകളാണ് സൗദി എയർലൈൻസ് നടത്തുക. 43 മാസത്തെ നീണ്ട കാത്തിരിപ്പിനുശേഷം കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങൾ പറക്കാൻ ഒരുങ്ങുകയാണ്. സൗദി എയർലൈൻസ് ഡിസംബർ നാലുമുതൽ സർവീസ് പുനരാരംഭിക്കും.ആഴ്ചയിൽ ഏഴ് സർവീസുകളാണ് കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ളത്. ഇതിൽ 5 എണ്ണം ജിദ്ദാ സെക്ടറിലും രണ്ടെണ്ണം റിയാദ് സെക്ടറിലും ആയിരിക്കും. ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കും. ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് ജിദ്ദയിലേക്കും, ചൊവ്വ, വെള്ളി ദിവസങ്ങളിൽ റിയാദിലേക്കുമാണ് സർവീസ് നടത്തുക.

കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് ആഴ്ചയിൽ ഏഴ് സർവീസുകള്‍

കോഴിക്കോട് നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കുള്ള വിമാനങ്ങൾ ഉച്ചയ്ക്ക് 12 50 ന് കരിപ്പൂരിൽ നിന്നും പുറപ്പെടും. ജിദ്ദയിൽ നിന്ന് പുലർച്ചെ 3 10 നും റിയാദിൽ നിന്ന് പുലർച്ചെ നാലു മണിക്കും പുറപ്പെടുന്ന വിമാനങ്ങൾ കാലത്ത് 11 മണിക്ക് കരിപ്പൂരിലെത്തും. കൊച്ചിയിൽ നിന്നുള്ള രണ്ടു സർവീസുകൾ ഒന്നാണ് ഇപ്പോൾ കരിപ്പൂരിലേക്ക് മാറ്റുന്നത് . 2015 മെയ് ഒന്നിന് റൺവേ വികസനത്തിന് പേരിൽ നിലച്ചുപോയ സൗദി സർവീസുകളാണ് പ്രവാസികളിൽ ആഹ്ലാദം പടർത്തി പുനരാരംഭിക്കുന്നത്.

error: Content is protected !!