പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി. റെനില്‍ വിക്രസിംഗെയെ പുറത്താക്കി മഹീന്ദ രജപക്‌സെയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വ്യക്തമായിരുന്നു. ഇതോടെ ശ്രീലങ്ക ഉടന്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. പ്രസിഡന്റ് പുറത്താക്കിയെങ്കിലും റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉള്‍പ്പെടെ ഒഴിയാന്‍ തയ്യാറായിരുന്നില്ല.

കാലാവധി തീരാന്‍ രണ്ട് വര്‍ഷത്തോളം ശേഷിക്കെയാണ് ശ്രീലങ്കയില്‍ മറ്റൊരു തെരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയിരിക്കുന്നത്. 225 അംഗ പാര്‍ലമെന്റാണ് ശ്രീലങ്കയിലേത്. റെനില്‍ വിക്രമസിംഗെയെ പുറത്താക്കി പ്രതിപക്ഷ നേതാവായ രാജപക്ഷെയെ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുക്കുന്നത്.

error: Content is protected !!