കോണ്‍ഗ്രസ് അംഗം രാജിവച്ചു: പാലക്കാട് ബി.ജെ.പിക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടേക്കും

സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് അധ്യക്ഷയ്ക്കും ഉപാധ്യക്ഷനും എതിരെയുള്ള യു.ഡി.എഫ് അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ ഒരു കോണ്‍ഗ്രസ് അംഗം രാജിവച്ചു. കോൺഗ്രസ് കൗൺസിലർ വി.ശരവണനാണ് നാടകീയമായി നഗരസഭാംഗത്വം രാജിവച്ചത്. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി.

52 അംഗങ്ങളുള്ള പാലക്കാട് നഗരസഭയില്‍ അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. 52 അംഗ കൗൺസിലിൽ ബിജെപി ക്ക് 24ഉം യുഡിഎഫിന് 18ഉം ഇടതുമുന്നണിക്ക് ഒമ്പത് അംഗങ്ങളാണുളളത്. സിപിഎമ്മിന്‍റേയും വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും പിന്തുണയില്‍ അവിശ്വാസം പാസാക്കാന്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു യു.ഡി.എഫ്.

ബി.ജെ.പിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷൻമാരെ യു.ഡി.എഫ് ഇടത് പിന്തുണയോടെ നാല് മാസം മുന്‍പ് പുറത്താക്കിയിരുന്നു. ഇതേ രീതിയില്‍ അവിശ്വാസ പ്രമേയം  അധ്യക്ഷയ്ക്കും ഉപാധ്യക്ഷനും എതിരെ കൊണ്ടു വരികയായിരുന്നു. പാലക്കാട് നഗരസഭയിലെ ബിജെപി ഭരണം അവസാനിപ്പിക്കാൻ സിപിഎമ്മുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

error: Content is protected !!