ഓട്ടര്‍ഷയിലെ ചന്തപ്പുരകൃതി ഡാന്‍സ് ചലഞ്ച്; വിജയികള്‍ക്ക് സിനിമയില്‍ ചാന്‍സും ആകര്‍ഷകമായ സമ്മാനങ്ങളും

ജെയിംസ് ആന്‍റ് ആലീസിന് ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഓട്ടര്‍ഷയിലെ ഒരു ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. അതിനൊപ്പം തന്നെ ഒരു മത്സരത്തിനുമാണ് ടീം ഓട്ടര്‍ഷ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഓട്ടര്‍ഷയിലെ ചന്തപ്പുരകൃതി ഡാന്‍സ് ചലഞ്ച്; വിജയികള്‍ക്ക് സിനിമയില്‍ ചാന്‍സും ആകര്‍ഷകമായ സമ്മാനങ്ങളും

ചന്തപ്പുര കൃതി എന്ന് തുടങ്ങുന്ന ഒരു അടിച്ച് പൊളി പാട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്. ഈ ഗാനത്തിന് ചുവട് വക്കുന്ന ഒരു ഡാന്‍സ് വീഡിയോ ഉണ്ടാക്കുക എന്നതാണ് ചന്തപ്പുര കൃതി ഡാന്‍സ് ചലഞ്ച്. ചടുല താളത്തില്‍ പാട്ടിനോട് ചേര്‍ന്ന് ആവേശമുണര്‍ത്തുന്ന തരത്തിലായിരിക്കണം കൊറിയോഗ്രാഫി. വിജയികളാകുന്ന ടീമിന്‍റെ ഡാന്‍സ് ചിത്രത്തിന്‍റെ എന്‍റ് ടൈറ്റിലില്‍ ഉള്‍പ്പെടുത്തുമെന്നതാണ് അണിയറ പ്രവര്‍ത്തകര്‍ സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് കൂടാതെ വിവിധങ്ങളായ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്. ഒന്നാമതതെത്തുന്ന ടീമിന് 50,000 രൂപയും രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയുമാണ് ലഭിക്കുക.

ഡാന്‍സര്‍മാര്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും വെള്ളിത്തിരയിലേക്ക് ഒരു ചുവട് വക്കുന്നതിനുമായുള്ള ഒരു സുവര്‍ണ്ണാവസരമായിരിക്കും ഈ ഡാന്‍സ് ചലഞ്ച് എന്ന് അണിയറ പ്രവൃത്തകര്‍ പറയുന്നു. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 15 ആണ്. എന്‍ട്രികള്‍ utorsha@larvaclub.com എന്ന മെയില്‍ എെ.ഡിയിലേക്ക് അയക്കേണ്ടതാണ്.

error: Content is protected !!