എന്‍.എസ്.എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ്

തിരുവനന്തപുരം പാപ്പനംകോടിന് സമീപം മേലാംകോട് എന്‍.എസ്.എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി പ്രതിമ മന്ദിരത്തിന്റെ ജനല്‍ ചില്ല് തകര്‍ന്നിട്ടുണ്ട്. കൂടാതെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികള്‍ പൊലിസില്‍ പരാതി നല്‍കി്. എന്നാല്‍ അക്രമികള്‍ ആരാണെന്ന് അരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം വൈക്കം മറവന്‍തുരുത്തില്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ശബരിമല യുവതീ പ്രവേശത്തില്‍ സുപ്രീം കോടതി കേസ് എടുക്കുന്ന 13 വരെ എന്‍.എസ്.എസ് നാമജപ യജ്ഞം നടത്തുമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അധികൃതരുടെ മനസു മാറാനാണു പ്രാര്‍ഥന നടത്തുന്നത്. വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ചു ആലോചന നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.