എൻഎസ്എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി കെട്ടിയ നിലയില്‍

നൂറനാട് കുടശിനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി കെട്ടിയ നിലയില്‍. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിട്ടുണ്ട്. എൻഎസ്എസ് പൊലീസിൽ പരാതി നൽകി. കൊടശിനാട് എൻഎസ്എസ് ഹൈസ്കൂളിലും സമാനമായി കൊടിയുയർത്തി റീത്ത് വച്ചിട്ടുണ്ട്.

നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകൾ തകര്‍ന്നിരുന്നു. നവംബര്‍ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്.

എന്‍എസ്എസ് ഓഫീസിന്‍റെ മുകള്‍ നിലയിലെ പ്രതിമയുടെ മുന്നിലെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത നിലയിലായിരുന്നു. അന്നും പ്രതിമയ്ക്ക് സമീപം റീത്ത് വച്ചിരുന്നു. എന്‍എസ്എസിനെ വിമര്‍ശിച്ചുകൊണ്ടുള്ള റീത്തായിരുന്നു വച്ചിരുന്നത്.. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തിയതില്‍ പ്രകോപിതരായവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി എന്‍എസ്എസ് ഭാരവാഹികള്‍ പ്രതികരിച്ചു.

error: Content is protected !!