സോഷ്യല്‍ മീഡിയയില്‍ വിപ്ലവം നടത്തുന്ന നേതാക്കളെയല്ല ആവശ്യം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സോഷ്യല്‍ മീഡിയയില്‍ വിപ്ലവം നടത്തുന്ന യുവനേതൃത്വത്തെയല്ല സംസ്ഥാനത്തിന് ആവശ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മിക്ക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും എം.എല്‍.എ ക്വാര്‍ട്ടേഴ്സിലെ മുറികളില്‍ ഒതുങ്ങുകയാണെന്നും ഇങ്ങനെയൊരു യുവനിരയല്ല സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.എം ജേക്കബ് സ്മാരക ട്രസ്റ്റിന്റെ മികച്ച നിയമസഭാ സമാജികനുള്ള പുരസ്‌കാരം പി.ടി തോമസിന് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.എം ജേക്കബായിരുന്നു ജലവിഭവമന്ത്രിയെങ്കില്‍ സംസ്ഥാനം മഹാപ്രളയത്തില്‍ മുങ്ങുമായിരുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. നേരത്തെ വി.ടി ബല്‍റാം എം.എല്‍.എയെ വേദിയിലിരുത്തി മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു. പ്രകടനം വാട്സ്ആപ്പില്‍ മാത്രം പോരെന്നും നിയമസഭയില്‍ മുഖ്യമന്ത്രിയെക്കൊണ്ട് കണക്ക് പറയിക്കുന്നതിലും വേണമെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

error: Content is protected !!